Posts

Showing posts with the label Malayalam Christmas Songs

aradhana nisa sangita mela varu varu devan pirannita ആരാധനാ നിശാ സംഗീത മേള

Image
ആരാധനാ നിശാ സംഗീത മേള വരൂ വരൂ ദേവന്‍ പിറന്നിതാ തൊഴാം തൊഴാം നാഥന്‍ പിറന്നിതാ ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ കമ്പിത്തിരി മത്താപ്പോ (2) മനസ്സേ ആസ്വദിക്കു ആവോളം (2) വര്‍ണ്ണക്കതിരോ സ്വര്‍ണ്ണപ്പതിരോ കണ്ണാടിച്ചില്ലിന്‍റെ കന്നിപ്പൊരിയോ (2) ഉള്ളിന്‍റെ ഉള്ളിലാരാരോ കത്തിച്ച മാലപ്പടക്കോ താലപ്പൊലിയോ ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ കമ്പിത്തിരി മത്താപ്പോ (2) മനസ്സേ ആസ്വദിക്കു ആവോളം ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ ജിങ്കിള്‍ ജിങ്കിള്‍ ബെല്‍സ്സ് അങ്കിള്‍ സാന്‍റാക്ലോസ്സ് കം കം കം ഇന്‍ ഔര്‍ ഹാര്‍ട്ട്സ്സ് ആന്‍റ് ഹോംസ്സ് (2) ഈ നക്ഷത്രക്കുന്നില്‍ ഈ പുല്‍ക്കൊടിലിന്നുള്ളില്‍ മഴവില്‍ക്കൊടികള്‍ മണിഗോപുരമിട്ടൊരു മച്ചകമേടയിതില്‍ (2) ജിങ്കിള്‍ ജിങ്കില്‍ ബെല്‍സ്സ് അങ്കിള്‍ സാന്‍റാക്ലോസ്സ് കം കം കം ഇന്‍ ആര്‍ ഹാര്‍ട്ട്സ്സ് ആന്‍റ് ഹോംസ്സ് (2) ശാന്തമാം യാമിനി പുണ്യയാം മേദിനി കന്യമാതാവിന്‍ പൂങ്കരത്തില്‍ മണ്ണിനും വിണ്ണിനും ഏകനാഥന്‍ ഉണ്ണീശോമിശിഹാ ധന്യനായി വീണുറങ്ങി ഉം... ഉം ...

santa ratri tiru ratri ശാന്ത രാത്രി തിരു രാത്രി

Image
ശാന്ത രാത്രി തിരു രാത്രി പുല്‍കുടിലില്‍ പൂത്തൊരു രാത്രി.. വിണ്ണിലെ താരക ദൂതരിറങ്ങിയ മണ്ണിന്‍ സമാധാന രാത്രി.. ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ (3) (ശാന്ത..) 1 ദാവീദിന്‍ പട്ടണം പോലെ പാതകള്‍ നമ്മളലങ്കരിച്ചു .(2) വീഞ്ഞു പകരുന്ന മണ്ണില്‍.. നിന്നും വീണ്ടും മനസ്സുകള്‍ പാടി (ഉണ്ണി പിറന്നൂ..) 2 കുന്തിരിക്കത്താല്‍ എഴുതീ.. സന്ദേശ ഗീതത്തിന്‍ പൂ വിടര്‍ത്തീ (2) ദൂരെ നിന്നായിരമഴകിന്‍ കൈകള്‍ എങ്ങും ആശംസ തൂകി (ഉണ്ണി പിറന്നൂ..)

kalittealuttil pirannavane karuna nirannavane കാലിത്തൊഴുത്തില് പിറന്നവനെകരുണ നിറഞ്ഞവനെ

Image
കാലിത്തൊഴുത്തില്‍ പിറന്നവനെ..കരുണ നിറഞ്ഞവനെ.. (2) കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍ കഴുകി കളഞ്ഞവനെ.. (2) അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നു..ഹല്ലേലൂയാ..ഹല്ലേലൂയാ.. കാലിതൊഴുത്തില്‍ പിറന്നവനെ..കരുണ നിറഞ്ഞവനെ.. 1 കനിവിന്‍ കടലേ അറിവിന്‍ പൊരുളേ.. ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍.. (2 കനിവിന്‍) നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍..ഹല്ലേലൂയാ..ഹല്ലേലൂയാ.. (2) - (കാലിത്തൊഴുത്തില്‍) 2 ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുമായ് ഉണരൂ ഉണരൂ മണിവിളക്കേ.. (2 ഉലകിന്‍) കര്‍ത്താവേ കനിയു നീ യേശു നാഥാ....ഹല്ലേലൂയാ..ഹല്ലേലൂയാ.. (2) - (കാലിത്തൊഴുത്തില്‍)

annearu nal betlehemil അന്നൊരു നാള് ബെത്ലെഹെമില്

Image
അന്നൊരു നാള്‍ ബെത്ലെഹെമില്‍ പിറന്നൂ പൊന്നുണ്ണി മേരി സൂനു ഈശജന്‍ പിറന്നീ ക്രിസ്ത്മസ് നാള്‍ ദൂതവൃന്ദം പാടുന്നു ഋതേശന്‍ ജാതനായ് ഈ ക്രിസ്ത്മസ് മൂലം മാനവന്‍ എന്നെന്നും ജീവിക്കും (2) 1 വന്നുദിച്ചൂ വെണ്‍ താരകം പരന്നൂ പൊന്‍ കാന്തി ആമോദത്തിന്‍ ഗീതകം ശ്രവിച്ചീ ക്രിസ്ത്മസ് നാള്‍ (ദൂതവൃന്ദം..) 2 സകലലോകര്‍ക്കേറ്റവും സന്തോഷം നല്‍കീടും സുവിശേഷം ചൊല്ലാന്‍ മന്നിതില്‍ അണഞ്ഞീ ക്രിസ്ത്മസ് നാള്‍ (ദൂതവൃന്ദം..) 3 ഇരുളിലാഴ്ന്ന ലോകത്തില്‍ ഉദിച്ചു പൊന്‍ ദീപം നവ ജന്മം നല്‍കും പ്രാണകന്‍ പിറന്നീ ക്രിസ്ത്മസ് നാള്‍ (ദൂതവൃന്ദം..)