Posts

Showing posts with the label Malayalam Christian Songs Lyrics

ANNORUNAAL BETHLEHEMIL LYRICS അന്നൊരു നാള്‍ ബെത്ലെഹെമില്‍

അന്നൊരു നാള്‍ ബെത്ലെഹെമില്‍ പിറന്നൂ പൊന്നുണ്ണി മേരി സൂനു ഈശജന്‍ പിറന്നീ ക്രിസ്ത്മസ് നാള്‍ ദൂതവൃന്ദം പാടുന്നു ഋതേശന്‍ ജാതനായ് ഈ ക്രിസ്ത്മസ് മൂലം മാനവന്‍ എന്നെന്നും ജീവിക്കും (2) 1 വന്നുദിച്ചൂ വെണ്‍ താരകം പരന്നൂ പൊന്‍ കാന്തി ആമോദത്തിന്‍ ഗീതകം ശ്രവിച്ചീ ക്രിസ്ത്മസ് നാള്‍ (ദൂതവൃന്ദം..) 2 സകലലോകര്‍ക്കേറ്റവും സന്തോഷം നല്‍കീടും സുവിശേഷം ചൊല്ലാന്‍ മന്നിതില്‍ അണഞ്ഞീ ക്രിസ്ത്മസ് നാള്‍ (ദൂതവൃന്ദം..) 3 ഇരുളിലാഴ്ന്ന ലോകത്തില്‍ ഉദിച്ചു പൊന്‍ ദീപം നവ ജന്മം നല്‍കും പ്രാണകന്‍ പിറന്നീ ക്രിസ്ത്മസ് നാള്‍ (ദൂതവൃന്ദം..)

ARIKIL VARANE LYRICS അരികില്‍ വരേണേ യേശുനാഥാ അഭയം തരണേ നായകാ

Image
അരികില്‍ വരേണേ യേശുനാഥാ അഭയം തരണേ നായകാ (2)  എന്‍ മാര്‍ഗ്ഗമേ എന്‍ ജീവനേ (2)  എല്ലാ നാവും പുകഴ്ത്തുന്ന സ്നേഹസാരമേ.. ദൈവമേ.. (അരികില്‍..)  1 തേടിത്തേടി വന്നവന്‍ കൃപകള്‍ ചൊരിയുവാന്‍ ചാരെ നിന്നവന്‍ ആകെ മോദമായ്‌ തേടി വന്നവന്‍ കൃപകള്‍ ചൊരിയുവാന്‍ ചാരെ നിന്നവന്‍ എന്‍റെ നാഥന്‍ മനസ്സില്‍ നിറയും ദൈവമേ.. എന്നെയറിയും ദൈവമേ.. നായകാ നീ വരൂ.. ഏകിടാം പൂര്‍ണ്ണമായ്‌ (അരികില്‍ ..)   2 പാടിപ്പാടി വാഴ്ത്തുവാന്‍ വരങ്ങള്‍ നേടുവാന്‍ തേടി വന്നിവര്‍ സ്നേഹരൂപനെ പാടി വാഴ്ത്തുവാന്‍ വരങ്ങള്‍ നേടുവാന്‍ തേടി വന്നിവര്‍ സ്നേഹരൂപാ രോഗങ്ങള്‍ അഖിലവും മാറുവാന്‍ എന്നില്‍ വരണേ കരുണയായ് ദൈവമേ നീ വരൂ.. ഏകിടാം എന്നെയും.. (അരികില്‍ ..)

ARHIKAATHATHU NALKI MALAYALAM അര്‍ഹിക്കാത്തത് നല്‍കി നീയെന്നെ അന്ധനാക്കരുതേശുവേ

Image
അര്‍ഹിക്കാത്തത് നല്‍കി നീയെന്നെ അന്ധനാക്കരുതേശുവേ അര്‍ഹിക്കുന്നത് നല്‍കാതെ നാഥാ ആര്‍ത്തനാക്കരുതെന്നെ നീ ആശ്രയം നിന്‍റെ വന്‍ കൃപ ആലംബം എന്നും നിന്‍ വരം (2) കൈവല്യം നല്‍കും സാന്ത്വനം (അര്‍ഹിക്കാത്തത്..)                     1 സ്നേഹം മാത്രമെന്‍ മനസ്സില്‍ സത്യം മാത്രമെന്‍ വചസ്സില്‍ (2) നന്മകള്‍ മാത്രം നിനവില്‍ ആത്മചൈതന്യം വാഴ്വില്‍ നീയെനിക്കെന്നും നല്‍കണേ എന്‍റെ നീതിമാനാകും ദൈവമേ (അര്‍ഹിക്കാത്തത്..)                     2 പാപത്തിന്‍ ഇരുള്‍ വനത്തില്‍ പാത കാട്ടി നീ നയിക്കൂ (2) ജീവിതത്തിന്‍റെ നിഴലില്‍ നിത്യശോഭയായ് നിറയൂ പാറമേല്‍ തീര്‍ത്ത കോട്ടയില്‍ എന്‍റെ മാനസത്തില്‍ നീ വാഴണേ (അര്‍ഹിക്കാത്തത്..)

ALTHARA ORUNGI MALAYALAM അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി

Image
അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി അണയാമീ ബലിവേദിയില്‍ ഒരു മനമായ്‌ ഒരു സ്വരമായ്‌  അണയാമീ ബലിവേദിയില്‍ (അള്‍ത്താര..)                     1 ബലിയായി നല്‍കാം തിരുനാഥനായി  പൂജ്യമാമീ വേദിയില്‍ (2) മമ സ്വാര്‍ത്ഥവും ദു:ങ്ങളും  ബലിയായി നല്‍കുന്നു ഞാന്‍ (2) ബലിയായി നല്‍കുന്നു ഞാന്‍ (അള്‍ത്താര..)                     2 ബലിവേദിയിങ്കല്‍ തിരുനാഥനേകും  തിരുമെയ്യും തിരുനിണവും (2) സ്വീകരിക്കാം നവീകരിക്കാം  നമ്മള്‍ തന്‍ ജീവിതത്തെ (2) നമ്മള്‍ തന്‍ ജീവിതത്തെ (അള്‍ത്താര..)

AAKASHAM MAARUM ആകാശം മാറും ഭൂതലവും മാറും

Image
ആകാശം മാറും ഭൂതലവും മാറും ആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രം കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം വചനത്തിന്‍റെ വിത്തുവിതക്കാന്‍ പോകാം സ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം (2) (ആകാശം..)                         1 ഇസ്രായേലേ ഉണരുക നിങ്ങള്‍  വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ (2) വഴിയില്‍ വീണാലോ വചനം ഫലമേകില്ല വയലില്‍ വീണാലെല്ലാം കതിരായീടും (2) (ആകാശം..)                         2 വയലേലകളില്‍ കതിരുകളായ് വിളകൊയ്യാനായ് അണിചേര്‍ന്നീടാം (2) കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ല മിഴികള്‍ സത്യം എന്തേ കാണുന്നില്ല (2) (ആകാശം..)

AAKASHAME KELKA ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക

Image
ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി.. അവരെന്നോടു മത്സരിക്കുന്നു.. (2)                                     1 കാള തന്‍റെ ഉടയവനെ, കഴുത തന്‍റെ യജമാനന്‍റെ പുല്‍തൊട്ടി അറിയുന്നല്ലോ.. എന്‍ ജനം അറിയുന്നില്ല.. (2)                                     2 അകൃത്യ ഭാരം ചുമക്കും, ജനം ദുഷ്പ്രവൃത്തിക്കാരുടെ മക്കള്‍ വഷളായി നടക്കുന്നവര്‍.. ദൈവമാരെന്നറിയുന്നില്ല.. (2)                                     3 ആകാശത്തില്‍ പെരിഞ്ഞാറയും, കൊക്കും മീവല്‍പ്പക്ഷിയും അവര്‍ തന്‍റെ കാലം അറിയും.. എന്‍ ജനം അറിയുന്നില്ല.. (2) (ആകാശമേ..)

AAYIRAM SURYA GOLANGAL ആയിരം സൂര്യഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും

Image
ആയിരം സൂര്യഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും ആകുമോ നിന്‍ മുഖശോഭ പോലെ ആയിരം ചന്ദ്രഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും ആകുമോ നിന്‍ മുഖകാന്തി പോലെ ദിവ്യസമാഗമ കൂടാരത്തില്‍ ദിവ്യദര്‍ശനമേകിയപോല്‍ ഉന്നതസ്നേഹാഗ്നിജ്വാലയായ്‌ തെളിയൂ.. തെളിയൂ.. (ആയിരം..)                                 1 നീതിസൂര്യനായവനേ സ്നേഹമായുണര്‍ന്നവനേ ശാന്തിയായ്‌ ജീവനായ്‌ മഹിയില്‍ പാവനദീപമായ്‌ (2) നീ തെളിഞ്ഞ വീഥിയില്‍ നീങ്ങിടുന്ന വേളയില്‍ നീ വരണേ താങ്ങേണമേ (ആയിരം..)                                 2 ലോകപാപങ്ങളേറ്റവനേ പാപവിമോചകനായവനേ ശാന്തനായ്‌ ശൂന്യനായ്‌ കുരിശില്‍ വേദനയേറ്റവനേ (2) നിന്‍റെ ഉദ്ധാന ശോഭയില്‍ നിര്‍മ്മല മാനസരായിടുവാന്‍  കനിയണമേ കാരുണ്യമേ (ആയിരം..)

AARADHANA AARADHANA ആരാധന ആരാധന ആരാധാന

Image
ആരാധന ആരാധന ആരാധാന ആരാധന (2) അബ്രഹാമിന്‍ നാഥനാരാധന യാക്കൊബിന്‍ ദൈവമേ ആരാധന ഇസഹാക്കിന്‍ ഇടയനേ ആരാധന ഇസ്രായേലിന്‍ രാജനേ ആരാധന (ആരാധന..) ആത്മാവിലായിരം മുറിവുണങ്ങീടും ആത്മീയ നിമിഷമീ ആരാധന ആത്മ ശരീര വിശുദ്ധി നല്‍കും അനുഗ്രഹ നിമിഷമീ ആരാധന (ആരാധന..) തുന്‍പങ്ങളെല്ലാം മാറ്റുന്ന ദൈവം അണയുന്ന നിമിഷമീ ആരാധന അലറുന്ന സാത്താനെ ആട്ടിയകറ്റുന്ന അഭിഷേക നിമിഷമീ ആരാധന (ആരാധന..)

AARADHICHIDAM KUMBITTU ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം

Image
ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം ആരാധിക്കുമ്പോള്‍ അപദാനം പാടീടാം ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം ആ പദമലരില്‍ താണു വീണു വന്ദിച്ചീടാം  ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണം എന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം (ആരാധിച്ചീടാം..)                         1 യേശു നാഥാ ഒരു ശിശുവായ്  എന്നെ നിന്‍റെ മുന്‍പില്‍ നല്‍കീടുന്നെ എന്‍ പാപമേതും മായിച്ചു നീ  ദുഃഖ ഭാരമെല്ലാം മോചിച്ചു നീ ആത്മാവില്‍ നീ വന്നേരമെന്‍  കണ്ണീരു വേഗം ആനന്ദമായ് (2) (ആരാധിച്ചീടാം..)                         2 സ്നേഹ നാഥാ ഒരു ബലിയായ്  ഇനി നിന്നില്‍ ഞാനും ജീവിക്കുന്നേ എന്‍റെതായതെല്ലാം സമര്‍പ്പിക്കുന്നു  പ്രിയയായി എന്നെ സ്വീകരിക്കൂ അവകാശിയും അധിനാഥനും  നീ മാത്രമേശു മിശിഹായെ (2) (ആരാധിച്ചീടാം..)

AARUM KOTHIKUM NINTE SNEHAM ആരും കൊതിക്കും നിന്‍റെ സ്നേഹം

Image
ആരും കൊതിക്കും നിന്‍റെ സ്നേഹം  അമ്മയെപ്പോലോമനിക്കും സ്നേഹം (2)  കാരുണ്യത്താലെന്നെ തേടും സ്നേഹമേ  പാരിലെന്നെ താങ്ങിടുന്ന സ്നേഹമേ  നാഥാ നിന്നെ എന്നും വാഴ്ത്തീടാം (ആരും..) കിന്നരവും തംബുരുവും മീട്ടീടാം  ഇമ്പമായ്‌ കീര്‍ത്തനങ്ങളേകീടാം  ഇന്നുമെന്നും ആനന്ദത്താല്‍ പാടാം  നിന്‍റെ നാമം പാവനം, ദിവ്യനാമം പാവനം                        1 എന്നെ പേരുചൊല്ലി വിളിച്ചു നീ  നിന്‍റെ മാറില്‍ ചേര്‍ത്തു നീ (2)  ഉള്ളിന്നുള്ളില്‍ വചനം പകര്‍ന്നു നീ  നിന്‍റെ പുണ്യപാത തെളിച്ചു നീ  നേര്‍വഴിയില്‍ നയിച്ചു നീ  ഈശോയേ പാലകനേ  ഈശോയേ പാലകനേ (കിന്നരവും...)                        2 നിന്നെ വിട്ടു ഞാന്‍ ദൂരെ പോകിലും  എന്നെ മറന്നീടില്ല നീ (2)  പാപച്ചേറ്റില്‍ വീണകന്നീടിലും  നിന്നെ തള്ളിപ്പറഞ്ഞകന്നീടിലും  എന്നെ കൈവെടിയില്ല നീ  മിശിഹായേ മഹൊന്നതനേ  മിശിഹായെ മഹൊന്നതനേ (കിന്നരവും...) 

AALAYIL AADUKAL YEEREUNDENKILUM ആലയിൽ ആടുകൾ ഏറേയുണ്ടെങ്കിലും

Image
ആലയിൽ ആടുകൾ ഏറേയുണ്ടെങ്കിലും  ലോകം മുഴുവൻ സ്വന്തമാണെങ്കിലും നിൻ ദിവ്യസ്നേഹത്തിൻ സ്പന്ദനമില്ലെങ്കിൽ  നേട്ടങ്ങളെല്ലാം വ്യർത്ഥമല്ലേ മറുഭാഷയിൽ ഞാൻ ഭാഷണം ചെയ്താലും സ്നേഹമില്ലെങ്കിൽ ഞാൻ ശൂന്യനല്ലേ മുഴങ്ങുന്ന ചേങ്ങിലയോ ഞാൻ വെറും ചിലമ്പുന്ന കൈത്താളമോ (2) ആലയിൽ ആടുകൾ ഏറേയുണ്ടെങ്കിലും  ലോകം മുഴുവൻ സ്വന്തമാണെങ്കിലും സ്നേഹമില്ലെങ്കിൽ ഞാൻ ശൂന്യനല്ലേ                         1 മലയെ മാറ്റിടും വിശ്വാസിയെന്നാലും സഹനത്തിൻ ചൂളയിൽ എരിഞ്ഞീടിലും (2) സമ്പത്തു മുഴുവൻ ഞാൻ ദാനമേകീടിലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല സ്നേഹം ദൈവസ്നേഹം എല്ലാം ക്ഷമിക്കുന്ന ദിവ്യസ്നേഹം (2) ആലയിൽ ആടുകൾ ഏറേയുണ്ടെങ്കിലും  ലോകം മുഴുവൻ സ്വന്തമാണെങ്കിലും സ്നേഹമില്ലെങ്കിൽ ഞാൻ ശൂന്യനല്ലേ                         2 ഭാഷകളും വരദാനങ്ങളും എല്ലാം  കാലപ്രവാഹത്തിൽ പോയ് മറയും (2) നശ്വരമീലോക ജീവിത യാത്രയിൽ സ്നേഹമില്ലെങ്കിൽ ഞാൻ ശൂന്യനല്ലോ സ്നേഹം അനന്തസ്നേഹം ജീവനും ബലിയേകും ദിവ്യസ്നേഹം (2) (ആലയിൽ ..)...

ASHAA DEEPAM KAANUNNU NJAN ആശാ ദീപം കാണുന്നു ഞാന്‍

Image
ആശാ ദീപം കാണുന്നു ഞാന്‍ നാഥാ നിന്നെ തേടുന്നു ഞാന്‍  കണ്ണീര്‍ കണങ്ങള്‍ കൈക്കൊള്ളണെ നീ കരുണാര്‍ദ്രനേശു ദേവാ (ആശാ..)                     1 പാരിന്‍റെ നാഥാ പാപങ്ങളെല്ലാം  നീ വീണ്ടെടുക്കുന്നു ക്രൂശില്‍  നേരിന്‍റെ താതാ നീയാണു നിത്യം.. നീ ചൊന്ന വാക്കുകള്‍ സത്യം സാരോപദേശങ്ങള്‍ പെയ്യും സൂര്യോദയത്തിന്‍റെ കാന്തി ഇരുളില്‍ പടരും പരിപാവനമായ് (ആശാ..)                     2 മണിമേടയില്ല മലര്‍ശയ്യയില്ല സര്‍വ്വേശപുത്രന്‍റെ മുന്നില്‍ ആലംബമില്ലാതലയുന്ന നേരം നീ തന്നെ മനസ്സിന്‍റെ ശാന്തി ശാരോനിലെ പൂവ് പോലെ ജീവന്‍റെ വാടാത്ത പുഷ്പം പ്രിയമായ് മനസ്സില്‍ കണി കാണുകയായ് (ആശാ..)

AASWASATHIN URAVIDAMAM MALAYALAM LYRICS ആശ്വാസത്തിന്നുറവിടമാം ക്രിസ്തു

Image
ആശ്വാസത്തിന്നുറവിടമാം ക്രിസ്തു നിന്നെ വിളിച്ചിടുന്നു (2)                            1 അദ്ധ്വാനഭാരത്താല്‍ വലയുന്നോരെ ആശ്വാസമില്ലാതലയുന്നോരെ ആണിപ്പാടുള്ള വന്‍കരങ്ങള്‍ നീട്ടി നിന്നെ വിളിച്ചിടുന്നു (2) (ആശ്വാസ..)                            2 പാപാന്ധകാരത്തില്‍ കഴിയുന്നോരെ രോഗങ്ങളാല്‍ മനം തകര്‍ന്നവരെ നിന്നെ രക്ഷിപ്പാന്‍ അവന്‍ കരങ്ങള്‍ എന്നെന്നും മതിയായവ (2) (ആശ്വാസ..)                            3 വാതില്‍ക്കല്‍ വന്നിങ്ങു മുട്ടിടുന്ന ആശ്വാസമരുളാന്‍ വന്നീടുന്ന അരമപിതാവിന്‍റെ ഇമ്പസ്വരം നീയിന്നു ശ്രവിച്ചീടുമോ (2) (ആശ്വാസ..)

AAGLADHA CHITHARAAYI MALAYALAM LYRICS ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍

Image
ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍ ദൈവത്തെ വാഴ്ത്തീടുവിന്‍  ശക്തിസങ്കേതമാം ഉന്നതനീശനെ  പാടിപുകഴ്തീടുവിന്‍                            (ആഹ്ലാദചിത്തരായ്..)                                 1 തപ്പുകള്‍ കൊട്ടുവിന്‍, കിന്നരവീണകള്‍  ഇമ്പമായ്‌ മീട്ടീടുവിന്‍  ആര്‍ത്ത് ഘോഷിക്കുവിന്‍, കാഹളം മുഴക്കുവിന്‍  ആമോദമോടെ വാഴ്ത്തുവിന്‍                            (ആഹ്ലാദചിത്തരായ്...)                                 2 നാഥനെ വാഴ്ത്തുക ഇസ്രയെലിന്നൊരു  ചട്ടമാണോര്‍ത്തീടുവിന്‍  സ്തുതികളില്‍ വാണിടും സര്‍വ്വ ശക്തനെ സദാ  സ്തോത്രങ്ങളാല്‍ പുകഴ്ത്തുവിന്‍                            (ആഹ്ലാദചിത്തരായ്...) ...

AAZHANGAL THEDUNNA DAIVOM MALAYALAM LYRICSആഴങ്ങള്‍ തേടുന്ന ദൈവം ആത്മാവെ നേടുന്ന ദൈവം

Image
ആഴങ്ങള്‍ തേടുന്ന ദൈവം  ആത്മാവെ നേടുന്ന ദൈവം  ആഴത്തില്‍ അനന്തമാം ദൂരത്തില്‍ നിന്നെന്‍റെ  അന്തരംഗം കാണും ദൈവം (ആഴങ്ങള്‍ ..)                         1 കരതെറ്റി കടലാകെ ഇളകുമ്പോള്‍ അഴലുമ്പോള്‍  മറപറ്റി അണയുമെന്‍ ചാരെ (2) തകരുന്ന തോണിയും ആഴിയില്‍ താഴാതെ കരപറ്റാന്‍ കരം നല്‍കും ദൈവം (2) (ആഴങ്ങള്‍ ..)                         2 ഉയരത്തില്‍ ഉലഞ്ഞീടും തരുക്കളില്‍ ഒളിക്കുമ്പോള്‍ ഉയര്‍ന്നെന്നെ ക്ഷണിച്ചീടും സ്നേഹം (2) കനിഞ്ഞെന്‍റെ വിരുന്നിന് മടിക്കാതെന്‍ ഭവനത്തില്‍  കടന്നെന്നെ പുണര്‍ന്നീടും ദൈവം (2) (ആഴങ്ങള്‍ ..)                         3 മനം നൊന്ത് കണ്ണുനീര്‍ തരംഗമായ് തൂകുമ്പോള്‍ ഘനമുള്ളെന്‍ പാപങ്ങള്‍ മായ്ക്കും (2) മനം മാറ്റും ശുദ്ധമായ് ഹിമം പോലെ വെണ്മയായ്  കനിവുള്ളെന്‍ നിത്യനാം ദൈവം (2) (ആഴങ്ങള്‍ ..)                        ...

ABA DAIVAME ALIYUM SNEHAME - MALAYALAM LYRICSആബാ ദൈവമേ അലിയും സ്നേഹമേ

Image
ആബാ ദൈവമേ അലിയും സ്നേഹമേ ആശാ നാളമേ അഭയം നല്കണേ നിന്റെ ദിവ്യ രാജ്യം മന്നിടത്തിൽ വരണം നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാൻ മണ്ണും വിണ്ണും പാടും നിന്റെ പുണ്യ ഗീതം പാരിടത്തിൽ ദൈവരാജ്യം പുലരാൻ അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങൾക്കെന്നും നല്കീടെണം താതനാം മഹേശനെ.......... (ആബാ ...) സ്വർഗരാജ്യ സീയോനിൽ വാനദൂതരെല്ലാരും കീർത്തിക്കും രാജാവേ മന്നിടത്തിൽ മാലോകർ ആമോടത്തോടോന്നായി പൂജിക്കും രാജാവേ നിന്റെ ദിവ്യ രാജ്യം മന്നിടത്തിൽ വരണം നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാൻ മണ്ണും വിണ്ണും പാടും നിന്റെ പുണ്യ ഗീതം പാരിടത്തിൽ ദൈവരാജ്യം പുലരാൻ അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങൾക്കെന്നും നല്കീടെണം താതനാം മഹേശനെ.......... (ആബാ ...) അധ്വാനിച്ചീടുന്നോനും ഭാരം വഹിക്കുന്നോനും ആലംബം നീയല്ലോ പ്രത്യാശിച്ചീടുന്നോർക്ക് നിത്യരക്ഷയേകീടും ആനന്ദം നീയല്ലോ നിന്റെ ദിവ്യ രാജ്യം മന്നിടത്തിൽ വരണം നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാൻ മണ്ണും വിണ്ണും പാടും നിന്റെ പുണ്യ ഗീതം പാരിടത്തിൽ ദൈവരാജ്യം പുലരാൻ അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങൾക്കെന്നും നല്കീടെണം താതനാം മഹേശനെ.......... (ആബാ ...)

ARADHANAKKETTAM YOGYANAYAVANE ആരാധനയ്ക്കേറ്റം യോഗ്യനായവനേ--

Image
ആരാധനയ്ക്കേറ്റം യോഗ്യനായവനേ അനശ്വരനായ തമ്പുരാനേ അങ്ങേ സന്നിധിയിൽ അര്‍പ്പിക്കുന്നീ കാഴ്ചകൾ അവിരാമം ഞങ്ങൾ പാടാം,  ആരാധന, ആരാധന നാഥാ ആരാധനാ ഈ തിരുവോസ്തിയിൽ കാണുന്നു ഞാൻ ഈശോയെ നിൻ ദിവ്യരൂപം ഈ കൊച്ചുജീവിതമേകുന്നു ഞാൻ ഈ ബലിവേദിയിലെന്നും അതിമോദം ഞങ്ങൾ പാടാം ആരാധന, ആരാധന നാഥാ ആരാധനാ ഈ നിമിഷം നിനക്കേകിടാനായ്‌ എൻ കൈയിലില്ലൊന്നും നാഥാ പാപവുമെന്നുടെ ദു:ങ്ങളും തിരുമുന്നിലേകുന്നു നാഥാ അതിമോദം ഞങ്ങൾ പാടാം ആരാധന, ആരാധന നാഥാ ആരാധനാ

ANAYUNNITHA NJANGAL LYRICS- അണയുന്നിതാ ഞങ്ങൾ ബലിവേദിയിൽ

Image
അണയുന്നിതാ ഞങ്ങൾ ബലിവേദിയിൽ ബലി അർപ്പണത്തിനായ് അണയുന്നിതാ (2) നാഥന്റെ കാൽവരി യാഗത്തിൻ ഓർമ്മകൾ അനുസ്മരിക്കാൻ അണയുന്നിതാ (2) നാഥാ ഈ ബലിവേദിയിൽ കാണിയ്കയായ് എന്നെ നല്കുന്നു ഞാൻ (2) അന്നാ കാൽവരി മലമുകളിൽ തിരുനാഥൻ ഏകിയ ജീവാർപ്പണം (2) പുനരർപ്പിക്കുമീ തിരുവൾത്താരയിൽ അണയാം ജീവിത കാഴ്ച്ചയുമായ്‌ തിരുമുൻപിൽ (2) സ്നേഹം മാംസവും രക്തവുമായി എൻനാവിൽ അലിയുന്ന ഈവേളയിൽ (2) എൻ ചെറുജീവിതം നിൻ തിരുകൈകളിൽ ഏകാം നാഥാ നിൻ മാറിൽ ചേർത്തണയ്കൂ (2)