Posts

Showing posts with the label Malayalam Prayers

പരിശുദ്ധരാജ്ഞി

Image
പരിശുദ്ധരാജ്ഞി,കരുണയുടെ മാതാവേ സ്വസ്തി.ഞങ്ങളുടെ ജീവനും മാധുര്യവും സരണവുമേ സ്വസ്തി ഹവ്വായുടെ പുറം തള്ളപെട്ട മക്കളായ ഞങ്ങള്‍ അങ്ങേ പക്കല്‍ നിലവിളിക്കുന്നു.കണ്നീരിന്റ്റെ ഈ താഴ്‌വരയില്‍ നിന്ന് വിങ്ങിക്കരഞ്ഞു അങ്ങേ പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പിടുന്നു .ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്തെ അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ.ഞങ്ങളുടെ ഈ പ്രവാസത്തിനുസേഷം അങ്ങയുടെ ഉദരതിന്റ്റെ അനുഗ്രിഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരണമെ.കരുണയും വാത്സല്യവും,മാധുര്യവും നിറന്ന കന്യകമറിയമെ. ആമ്മേന്‍

വിശുദ്ധ അന്തോനീസിനോടുള്ള നൊവേന

Image
പ്രാരംഭ ഗാനം ( അദ്ധ്വാനിക്കുന്നവര്‍ക്കും... എന്ന രീതിയില്‍.) പാദുവാപ്പതിയെ, ദൈവ  സ്നേഹത്തിന്‍ കേദാരമെ  നേര്‍വഴി കാട്ടേണമെ  പരിശുദ്ധ അന്തോനീസെ..... അമലോത്ഭവ കന്യകതന്‍റെ   മാനസ പുത്രനായ  പരിശുദ്ധ അന്തോനീസെ ഞങ്ങള്‍ക്കായ്‌ പ്രാര്‍ത്ഥിക്കണെ  (പാദുവാപ്പതിയെ..) പൈതലാം യേശുവിനെ  തൃകൈയില്‍ ഏന്തിയോനെ  തൃപ്പാത പിന്‍തുടരാന്‍  ത്രാണിയുണ്ടാകേണമെ ..... (പാദുവാപ്പതിയെ..) ക്രൂശിന്‍റെ അടയാളത്താല്‍  ദുഷ്ടത നീക്കിയോനെ  ആലംബഹീനര്‍ക്കെന്നും  മദ്ധ്യസ്ഥനാകേണമെ  (പാദുവാപ്പതിയെ..) പ്രാരംഭ പ്രാര്‍ത്ഥന അദ്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിനെ ഞങ്ങള്‍ക്കെന്നും സഹായമരുളുന്ന മദ്ധ്യസ്ഥനായി നല്‍കിയ ദൈവമെ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങു ഞങ്ങള്‍ക്കുനല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ പൂര്‍ണഹൃദയത്തോടെ നന്ദിപറയുന്നു. ഞങ്ങളുടെ ജീവിതത്തില്‍ വന്നുപോയിട്ടുള്ള പാപങ്ങളെയോര്‍ത്തു കണ്ണിരോടെ പശ്ചാത്തപിച്ചു മാപ്പുചോദിക്കുന്നു. ഞങ്ങളുടെ അനുദിനജീവിതത്തെ അങ്ങ്‌ ആശീര്‍വദിച്ചനുഗ്രഹിക്കേണമെ. ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍നിന്നും ഞങ്...

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ

Image
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ .അങ്ങയുടെ രാജ്യം വരണമേ;അങ്ങയുടെ തിരുമനസ് സ്വര്‍ഗത്തിലെ പോലെ ഭൂമിയിലുമാകേണമേ . അന്നുനുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്ക് തരണമെ. ഞങ്ങളോട് തെറ്റ് ചെയുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുനതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമികേണമേ .ഞങ്ങളെ പ്രലോഭനത്തില്‍ ഉള്പ്പെടുതരുതെ .തിന്മയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ ... ആമ്മേന്‍ .

നന്മനിറഞ്ഞ മറിയം

Image
നന്മനിറഞ്ഞ മറിയമേ,സ്വസ്തി .കര്‍ത്താവ് അങ്ങയോടുകൂടെ സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവള്‍ ആകുന്നു അങ്ങയുടെ ഉദരത്തില്‍ ഫലമായ ഈശോ അനുഗ്രഹിക്കപെട്ടവനാകുന്നു പരിശുദ്ധ മറിയമേ ,തബുരാന്റ്റെ അമ്മേ ,പാപികളായ ഞങ്ങള്‍ ക്കുവേണ്ടി ഇപ്പോഴും ഞങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ . ആമ്മേന്‍ . English- Nanma Niranja Mariyamme, Swasthi. Karthaavu Angayodu koode, Sthreekalil Angu Anugrahikka pettaval aakunu. Angayude Udharathin Bhalamaaya Eesho Anugrahakkipettavan aakunu. Parishudha Mariyame, Thamburante Amme, Papikalaaya Njangalkku Vendi, Epozhum Njangalude Marana Samayathum Thamburanodu Apeshikaname. Amen