Posts

Showing posts with the label Malayalam Christian Songs

അഗ്നി ജ്വാലക്കൊത്ത കണ്ണുകളാല്‍ഹൃദയത്തിന്‍ ഉള്‍പ്പൂവറിയുന്ന നാഥാ

Image
അഗ്നി ജ്വാലക്കൊത്ത കണ്ണുകളാല്‍ ഹൃദയത്തിന്‍ ഉള്‍പ്പൂവറിയുന്ന നാഥാ വേള്ളോടിന്‍ സമമാം പൊന്‍ പാദത്തില്‍ ഏഴയെ സര്‍വ്വവും സമര്‍പ്പിക്കുന്നു (2) (അഗ്നി..) 1 തിരുനാവിലോതിയ വചനങ്ങളാല്‍ തിരുഹിതം പോലെ കാത്തിടുവാന്‍ (2) തിരുശക്തിയാലീ ഏഴയെന്നെ തിരുകൃപ കൊണ്ടു നിറച്ചിടുക (2) (അഗ്നി..) 2 തിരു നാമത്തില്‍ ഞാന്‍ വേല ചെയ്തു തിരു ശക്തിയാല്‍ ഞാന്‍ യുദ്ധം ചെയ്യും (2) നിന്‍ സ്നേഹ മാധുര്യ ശബ്ദം കേട്ടു നിന്നോടു കൂടെ ഞാന്‍ യാത്ര ചെയ്യും (2) (അഗ്നി..) 3 സമ്പത്തും ദേഹവും ക്ഷയിച്ചിടിലും നിന്നെ തന്നെ ഞാന്‍ കാത്തിരിക്കും (2) നീയെന്നെ കൊന്നാലും ഒരു നാളില്‍ തേജസ്സിന്‍ ദേഹമായ്‌ നിന്നെ കാണും (2) (അഗ്നി..)

അഗതിയാമടിയന്‍റെ യാചനയെല്ലാം അലിവിന്നുടയോനേ കൈക്കൊള്ളേണമേ

അഗതിയാമടിയന്‍റെ യാചനയെല്ലാം അലിവിന്നുടയോനേ കൈക്കൊള്ളേണമേ (2) മനസ്സില്‍ നിറയുന്ന ആത്മരോദനങ്ങള്‍ സ്തുതികളായ് തീരണേ ദൈവമേ (അഗതി..) 1 അജഗണങ്ങളെ തേടി വന്ന അരുമപാലകനേ മരക്കുരിശുമായ് കാല്‍വരിയില്‍ ഇടറി വീണോനേ (2) സഹനവേദനയോടെ ഞാന്‍ നിന്‍ പാത തേടുന്നു പാപബോധമെന്‍ മനസ്സിനുള്ളില്‍ കരുണ കേഴുന്നു (അഗതി..) 2 സ്നേഹമുന്തിരിപാനപാത്രമെന്‍ മനസ്സിലുയരുമ്പോള്‍ അമൃതമാരിയായ് എന്‍റെയുള്ളില്‍ നീ വരില്ലേ (2) കരുണതോന്നണമേ നാഥാ തള്ളിക്കളയല്ലേ ആര്‍ത്തനായ്‌ ഞാന്‍ കുമ്പിടുന്നു ജീവദായകനേ (അഗതി..)

അഖിലേശ നന്ദനനുമഖിലാണ്ട നായകനു-മഖിലഗുണമുടയൊരു പരമേശനു

അഖിലേശ നന്ദനനുമഖിലാണ്ട നായകനു- മഖിലഗുണമുടയൊരു പരമേശനു (2) ഇഹലോകമതില്‍ മനുജ മകനായി വന്നവനു സകലാധികാരമുള്ള മനുവേലനു ജയ മംഗളം നിത്യ ശുഭ മംഗളം ജയ മംഗളം നിത്യ ശുഭ മംഗളം (അഖിലേശ..) 1 കാഹളങ്ങള്‍ ധ്വനിച്ചിടവേ മേഘാഗ്നി ജ്വലിച്ചിടവേ വേഗമോടെ ദൂത ഗണം പാഞ്ഞു വരവേ (2) ലോകാവസാനമതില്‍ മേഘങ്ങളില്‍ കോടി - സൂര്യനെപ്പോലെ വരും മനുവേലനു സൂര്യനെപ്പോലെ വരും മനുവേലനു (അഖിലേശ..) 2 പരമ സുതരായോര്‍ക്ക് പാരിടമടക്കിയും പരമ ശാലേം പുരി പാരിതിലിറക്കിയും (2) പരമ സന്തോഷങ്ങള്‍ പാരിതില്‍ വരുത്തിയും പരിചോടു വാഴുന്ന മനുവേലനു പരിചോടു വാഴുന്ന മനുവേലനു (അഖിലേശ..)

അഖിലത്തിനുടയവന്‍ സര്‍വേശ്വരാസ്തുതി നിനക്കെന്നുമേ ജഗത്‌ ഗുരുവേ

അഖിലത്തിനുടയവന്‍ സര്‍വേശ്വരാ സ്തുതി നിനക്കെന്നുമേ ജഗത്‌ ഗുരുവേ നിന്‍ സുതരാം ഞങ്ങള്‍ അണഞ്ഞിടുന്നു ഈ സുപ്രഭാതത്തില്‍ തിരുസന്നിധേ ഹാലേലൂയാ (4)

പല്ലവിഅകത്തും പുറത്തും വേദനയോടു കുരിശില്‍-തൂങ്ങിഅടിയാനെ രക്ഷിച്ച ക്രിസ്തോ

പല്ലവി അകത്തും പുറത്തും വേദനയോടു കുരിശില്‍-തൂങ്ങി അടിയാനെ രക്ഷിച്ച ക്രിസ്തോ നിനക്കെന്നും സ്തോത്രം ചരണങ്ങള്‍ 1. മഹിമയുള്ള സ്വര്‍ഗ്ഗം വിട്ടു താണു വന്നോനേ-പാപ വലയിലടിയാന്‍ കുടുങ്ങി നശിച്ചുപോയേനെ 2. സൂര്യനേക്കാള്‍ ശോഭിതനേ ജഡം ധരിച്ചോനേ-മഹാ ദോഷ കുഷ്ഠം പിടിച്ചടിയാന്‍ മരിച്ചുപോയേനെ 3. കോടിദൂത സേവ വിട്ടു തനിച്ചു വന്നോനേ-പേയിന്‍ കൂടെ നടന്നടിയാന്‍ പടുകുഴിയില്‍ വീണേനെ 4. ഖെറുബുകള്‍ മേലെഴുന്നവന്‍ നീ നടകൊണ്ടെന്നാലെ-കാടു കയറി ഞാന്‍ മാ ക്രൂരസാത്താന്നിരയായ്‌ തീര്‍ന്നേനെ 5. മുള്‍മുടി ശിരസ്സില്‍ ധരിച്ചോരു പൊന്നീശോ-തിരു മുഖത്തിന്‍ മുന്‍ ഞാന്‍ വീണു നമസ്കാരം ചെയ്യുന്നേന്‍ 6. വന്‍ കുരിശു തോളിലേറ്റാനേ നമസ്കാരം-മണ്ണില്‍ മറിഞ്ഞു വീണു ചതഞ്ഞ മുട്ടോര്‍ത്തും നമസ്കാരം 7. ആണി തുളപ്പാന്‍ തൃക്കൈകളെ വിടര്‍ത്തോനേ-തിരു അരുമയുള്ള പാദേ വീണു ബഹു നമസ്കാരം 8. വിരിഞ്ഞു പൊട്ടി കുരുതി ചിന്താന്‍ ഹൃദയം തുറന്നതാല്‍-ബഹു വിനയ നമസ്കാരം രക്ഷ ചെയ്ത കര്‍ത്താവേ (അകത്തും..)

അകത്തും പുറത്തും വേദനയോടു കുരിശില്‍-തൂങ്ങിഅടിയാനെ രക്ഷിച്ച ക്രിസ്തോ

അകത്തും പുറത്തും വേദനയോടു കുരിശില്‍-തൂങ്ങി അടിയാനെ രക്ഷിച്ച ക്രിസ്തോ നിനക്കെന്നും സ്തോത്രം 1 മഹിമയുള്ള സ്വര്‍ഗ്ഗം വിട്ടു താണു വന്നോനേ-പാപ വലയിലടിയാന്‍ കുടുങ്ങി നശിച്ചുപോയോനെ 2 സൂര്യനേക്കാള്‍ ശോഭിതനേ ജഡം ധരിച്ചോനേ-മഹാ ദോഷ കുഷ്ഠം പിടിച്ചടിയാന്‍ മരിച്ചുപോയോനേ 3 കോടിദൂത സേവ വിട്ടു തനിച്ചു വന്നോനേ-പേയിന്‍ കൂടെ നടന്നടിയാന്‍ പടുകുഴിയില്‍ വീണേനെ 4 ഖെറുബുകള്‍ മേലെഴുന്നവന്‍ നീ നടകൊണ്ടെന്നാലെ-കാടു കയറി ഞാന്‍ മാ ക്രൂരസാത്താന്നിരയായ്‌ തീര്‍ന്നേനെ 5 മുള്‍മുടി ശിരസ്സില്‍ ധരിച്ചോരു പൊന്നീശോ-തിരു മുഖത്തിന്‍ മുന്‍ ഞാന്‍ വീണു നമസ്കാരം ചെയ്യുന്നേന്‍ 6 വന്‍ കുരിശു തോളിലേറ്റാനേ നമസ്കാരം-മണ്ണില്‍ മറിഞ്ഞു വീണു ചതഞ്ഞ മുട്ടോര്‍ത്തും നമസ്കാരം 7 ആണി തുളപ്പാന്‍ തൃക്കൈകളെ വിടര്‍ത്തോനേ-തിരു അരുമയുള്ള പാദേ വീണു ബഹു നമസ്കാരം 8 വിരിഞ്ഞു പൊട്ടി കുരുതി ചിന്താന്‍ ഹൃദയം തുറന്നതാല്‍-ബഹു വിനായ നമസ്കാരം രക്ഷ ചെയ്ത

അക്കരെ നാട്ടിലെൻ വാസമേകിടാൻഅൻപെഴും നായകൻ വന്നിടാറായ്

അക്കരെ നാട്ടിലെൻ വാസമേകിടാൻ അൻപെഴും നായകൻ വന്നിടാറായ് നമ്മെ വീണ്ടതാം യേശു നായകൻ വീണ്ടും വന്നിടാൻ കാലമായല്ലോ ദൂതരിൻ ആരവം കേട്ടിടാറായ് കർത്തനിൻ കാഹളം ധ്വനിച്ചിടാറായ്(2) വിണ്ണതിൽ നിത്യമാം വാസമൊരുക്കി വന്നിടും രക്ഷകൻ മേഘവാഹനെ(2);- നമ്മെ... ദൈവം തൻ മക്കളിൻ കണ്ണുനീരെല്ലാം പൂർണ്ണമായ് മായ്ച്ചിടും നാളടുത്തിതാ(2) ചേരും നാം വേഗത്തിൽ കർത്തൻ സന്നിധേ പാടും നാം നിത്യവും ഹല്ലെലൂയ്യാ(2);- നമ്മെ... വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ വാഗ്ദത്ത നാടതിൽ ചേർത്തിടും നമ്മെ(2) ശുദ്ധരേ വേഗം നാം ഉണർന്നീടുവിൻ കർത്തനിൻ വേലയെ തികച്ചീടുവീൻ(2);- നമ്മെ...

അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി

അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട (2) കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട് (2) (അക്കരയ്ക്ക്..) 1 വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍ തണ്ടു വലിച്ചു നീ വലഞ്ഞീടുമ്പോള്‍ (2) ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട് അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത് (2) (അക്കരയ്ക്ക്..) 2 എന്‍റെ ദേശം ഇവിടെയല്ല ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ (2) അക്കരെയാണ് എന്‍റെ ശാശ്വതനാട് അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് (2) (അക്കരയ്ക്ക്..) 3 കുഞ്ഞാടതിന്‍ വിളക്കാണ് ഇരുളൊരു ലേശവുമവിടെയില്ല (2) തരുമെനിക്ക് കിരീടമൊന്ന് ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം (2) (അക്കരയ്ക്ക്..) 4 മരണയോര്‍ദ്ദാന്‍ കടക്കുമ്പോഴും അവിടെയും വിശ്വാസി ഭയപ്പെടേണ്ടാ (2) മരണത്തെ ജയിച്ചേശു കൂടെയുണ്ട് ഉയര്‍പ്പിക്കും കാഹള ധ്വനിയതിങ്കല്‍ (2) (അക്കരയ്ക്ക്..)

ATHIRUKAL ILLATHA SNEHAM അതിരുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം

Image
അതിരുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം അളവുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം ഏതൊരവസ്ഥയിലും യാതൊരു വ്യവസ്ഥകളും ഇല്ലാതെ സ്നേഹിക്കും നാഥനു നന്ദി (അതിരുകളില്ലാത്ത..)                     1 ദൈവത്തെ ഞാന്‍ മറന്നാലും  ആ സ്നേഹത്തില്‍ നിന്നകന്നാലും (2) അനുകമ്പാര്‍ദ്രമാം ഹൃദയമെപ്പൊഴും എനിക്കായ് തുടിച്ചിടുന്നു എന്നെ ഓമനയായ് കരുതുന്നു (2) (അതിരുകളില്ലാത്ത..)                     2 അമ്മയെന്നെ മറന്നാലും ഈ ലോകമെന്നെ വെറുത്താലും (2) അജഗണങ്ങളെ കാത്തിടുന്നവന്‍ എനിക്കായ് തിരഞ്ഞിടുന്നു എന്നെ ഓമനയായ് കരുതുന്നു (2) (അതിരുകളില്ലാത്ത..)

ANUPAMA SNEHA LYRICS അനുപമ സ്നേഹ ചൈതന്യമേ

Image
അനുപമ സ്നേഹ ചൈതന്യമേ മണ്ണില്‍ പ്രകാശിച്ച വിണ്‍ദീപമേ  ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ  യേശുവേ സ്നേഹ സ്വരൂപ സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ (2)                         1 സര്‍വം ക്ഷമിക്കുന്നവന്‍ നീ ഞങ്ങള്‍ക്ക് പ്രത്യാശയും നീ (2) വഴിയും സത്യവും ജീവനുമായി നീ  വന്നിടണമെ നാഥാ വന്നിടണമെ നാഥാ  സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ (അനുപമ....)                         2 നിന്‍ ദിവ്യ സ്നേഹം നുകരാന്‍  ഒരു മനസ്സായൊന്നു ചേരാന്‍ (2) സുഖവും ദുഖവും പങ്കിടുവാന്‍ തുണയേകണമേ നാഥാ തുണയേകണമേ നാഥാ സ്നേഹമേ ദിവ്യ സ്നേഹ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍

AARADHANA NISHA SANGEETHA MELA ആരാധനാ നിശാ സംഗീത മേള വരൂ വരൂ ദേവന്‍ പിറന്നിതാ

Image
ആരാധനാ നിശാ സംഗീത മേള  വരൂ വരൂ ദേവന്‍ പിറന്നിതാ തൊഴാം തൊഴാം നാഥന്‍ പിറന്നിതാ ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ  കമ്പിത്തിരി മത്താപ്പോ (2) മനസ്സേ ആസ്വദിക്കു ആവോളം (2) വര്‍ണ്ണക്കതിരോ സ്വര്‍ണ്ണപ്പതിരോ  കണ്ണാടിച്ചില്ലിന്‍റെ കന്നിപ്പൊരിയോ (2) ഉള്ളിന്‍റെ ഉള്ളിലാരാരോ കത്തിച്ച  മാലപ്പടക്കോ താലപ്പൊലിയോ  ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ  കമ്പിത്തിരി മത്താപ്പോ (2) മനസ്സേ ആസ്വദിക്കു ആവോളം ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ ജിങ്കിള്‍ ജിങ്കിള്‍ ബെല്‍സ്സ് അങ്കിള്‍ സാന്‍റാക്ലോസ്സ്  കം കം കം ഇന്‍ ഔര്‍ ഹാര്‍ട്ട്സ്സ് ആന്‍റ് ഹോംസ്സ് (2) ഈ നക്ഷത്രക്കുന്നില്‍ ഈ പുല്‍ക്കൊടിലിന്നുള്ളില്‍ മഴവില്‍ക്കൊടികള്‍ മണിഗോപുരമിട്ടൊരു മച്ചകമേടയിതില്‍ (2) ജിങ്കിള്‍ ജിങ്കില്‍ ബെല്‍സ്സ് അങ്കിള്‍ സാന്‍റാക്ലോസ്സ്  കം കം കം ഇന്‍ ആര്‍ ഹാര്‍ട്ട്സ്സ് ആന്‍റ് ഹോംസ്സ് (2) ശാന്തമാം യാമിനി പുണ്യയാം മേദിനി  കന്യമാതാവിന്‍ പൂങ്കരത്തില്‍  മണ്ണിനും വിണ്ണിനും  ഏകനാഥന്‍ ഉണ്ണീശോമിശിഹാ ധന്യനായി വീണുറങ്ങി ഉം... ഉം ...

santa ratri tiru ratri ശാന്ത രാത്രി തിരു രാത്രി

Image
ശാന്ത രാത്രി തിരു രാത്രി പുല്‍കുടിലില്‍ പൂത്തൊരു രാത്രി.. വിണ്ണിലെ താരക ദൂതരിറങ്ങിയ മണ്ണിന്‍ സമാധാന രാത്രി.. ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ (3) (ശാന്ത..) 1 ദാവീദിന്‍ പട്ടണം പോലെ പാതകള്‍ നമ്മളലങ്കരിച്ചു .(2) വീഞ്ഞു പകരുന്ന മണ്ണില്‍.. നിന്നും വീണ്ടും മനസ്സുകള്‍ പാടി (ഉണ്ണി പിറന്നൂ..) 2 കുന്തിരിക്കത്താല്‍ എഴുതീ.. സന്ദേശ ഗീതത്തിന്‍ പൂ വിടര്‍ത്തീ (2) ദൂരെ നിന്നായിരമഴകിന്‍ കൈകള്‍ എങ്ങും ആശംസ തൂകി (ഉണ്ണി പിറന്നൂ..)

മലയാറ്റൂര്‍ മലയും കേറി, Malayattoor Malayum Kayari

Image
മലയാറ്റൂര്‍ മലയും കേറി ജനകോടികളെത്തുന്നു അവിടത്തെ തിരുവടി കാണാന്‍ പൊന്നുംകുരിശുമുത്തപ്പോ പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം കേട്ടറിഞ്ഞു വിശ്വസിക്കാന്‍ സാദ്ധ്യമല്ലെന്നോതി നീ തൊട്ടറിഞ്ഞു വിശ്വസിച്ചു സത്യവാദിയായി നീ സത്യവാദിയായി നീ പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം മാറാത്ത വ്യാധികള്‍ മാറ്റി തീരാത്ത ദുഃഖമകറ്റി അടിയങ്ങള്‍ക്കഭയം നല്‍കും പൊന്നുംകുരിശുമുത്തപ്പോ പൊന്നുംകുരിശുമുത്തപ്പോ പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം മലയാളക്കരയില്‍ ഈശോ മിശിഹായുടെ തിരുനാമം നിലനാട്ടിയ മഹിതാത്മാ വിശുദ്ധ തോമാശ്ലീഹാ പരിശുദ്ധ തോമാശ്ലീഹാ പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം

kal vari kunnile karunyame കാല്വരി കുന്നിലെ കാരുണ്യമേ

Image
കാല്‍വരി കുന്നിലെ കാരുണ്യമേ കാവല്‍ വിളക്കാവുക കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ ദീപം കൊളുത്തീടുക മാര്‍ഗ്ഗം തെളിച്ചീടുക (കാല്‍വരി..) മുള്‍മുടി ചൂടി ക്രൂശിതനായി പാപ ലോകം പവിത്രമാക്കാന്‍(2 ) നിന്‍റെ അനന്തമാം സ്നേഹതരംഗങ്ങള്‍ എന്നെ നയിക്കുന്ന ദിവ്യ ശക്തി നിന്‍റെ വിശുദ്ധമാം വേദ വാക്യങ്ങള്‍ എന്‍റെ ആത്മാവിനു മുക്തിയല്ലോ സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും (കാല്‍വരി..) കാരിരുമ്പാണി താണിറങ്ങുമ്പോള്‍ ക്രൂരരോടും ക്ഷമിച്ചവന്‍ നീ (2 ) നിന്‍റെ ചൈതന്യമീ പ്രാണനാളങ്ങളില്‍ എന്നും ചലിക്കുന്ന ശ്വാസമല്ലോ നിന്‍റെ വിലാപം പ്രപഞ്ച ഗോളങ്ങളില്‍ എന്നും മുഴങ്ങുന്ന ദുഃഖ രാഗം സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും (കാല്‍വരി..)

അനുഗ്രത്തിന്നധിപതിയേ

Image
1. അനുഗ്രത്തിന്നധിപതിയേ അനന്ത കൃപാ പെരും നദിയേ അനുദിനം നിന്‍ പദം ഗതിയേ അടിയനു നിന്‍ കൃപ മതിയേ 2. വന്‍ വിനകള്‍ വന്നിടുകില്‍ വലയുകയില്ലെന്‍ ഹൃദയം വല്ലഭന്‍ നീയെന്നഭയം വന്നിടുമോ പിന്നെ ഭയം -- അനു.. 3. തന്നുയിരെ പാപികള്‍ക്കായ് തന്നവനാം നീയിനിയും തള്ളിടുമോയേഴയെന്നെ തീരുമോ നിന്‍ സ്നേഹമെന്നില്‍ -- അനു.. 4. തിരുക്കരങ്ങള്‍ തരുന്ന നല്ല ശിക്ഷയില്‍ ഞാന്‍ പതറുകില്ല മക്കളെങ്കില്‍ ശാസനകള്‍ സ്നേഹത്തിന്‍ പ്രകാശനങ്ങള്‍  -- അനു.. 5. പാരിടമാം പാഴ്മണലില്‍ പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍ മരണദിനം വരുമളവില്‍ മറഞ്ഞിടും ഞാന്‍ നിന്‍ മാര്‍വ്വിടത്തില്‍ -- അനു..

hrdayam oru man vinayayi patunnu ഹൃദയം ഒരു മണ് വീണയായി പാടുന്നു

Image
ഹൃദയം ഒരു മണ്‍ വീണയായി - പാടുന്നു അലഞൊറിയും ആവേശമായി - ചേരുന്നു (2) ജന്മാന്തരങ്ങളായ് ആത്മാവില്‍ നിറയുന്ന തീരാത്ത മോഹമായ്‌ പാടുന്നു ഞാന്‍ (ഹൃദയം..) തന്ത്രി പോയ വീണ ഞാന്‍ അപശ്രുതിയായ്‌ തീരുന്നു (2) സ്വരവും നാദവുമൊന്നാകുവാന്‍ നാഥാ നിന്നോടു യാചിക്കുന്നു (2) (ഹൃദയം..) ഋതുക്കള്‍ വന്നു പോയാലും മരണഭീതി വന്നാലും (2) ദേഹം ഒരുപിടി മണ്ണാകുവോളം ഈ പാപിയെ നീ കൈവിടല്ലേ (2) (ഹൃദയം..)

amba yerusalem amparin kalcayil അംബ യെരുശലേം അമ്പരിന് കാഴ്ചയില്

Image
അംബ യെരുശലേം അമ്പരിന്‍ കാഴ്ചയില്‍ അംബരെ വരുന്ന നാളെന്തു മനോഹരം തന്‍മണവാളനുവേണ്ടിയലങ്കരി- ച്ചുള്ളൊരു മണവാട്ടിട്ടി തന്നെയിക്കന്യകാ- നല്ല പ്രവൃത്തികളായ സുചേലയെ മല്ലമിഴി ധരിച്ചുകണ്ടഭിരാമയായ് ബാബിലോണ്‍ വേശ്യയേപ്പോലിവളെ മരു- ഭൂമിയിലല്ല കാണ്മു മാമലമേല്‍ ദൃഢം നീളവും വീതിയും ഉയരവും സാമ്യമായ് കാണുവതവളിലാണന്യയിലല്ലതു ഇവളുടെ സൂര്യചന്ദ്രര്‍ ഒരുവിധത്തിലും വാനം വിടുകയില്ലിവള്‍ ശോഭ അറുതിയില്ലാത്തതാം രസമെഴും സംഗീതങ്ങള്‍ ഇവളുടെ കാതുകളില്‍ സുഖമരുളിടും ഗീതം സ്വയമിവള്‍ പാടിടും കനകവും മുത്തു രത്നം ഇവളണികില്ലെങ്കിലും സുമുഖിയാമിവള്‍കണ്ഠം ബഹുരമണീയമാം

ഇസ്രയേലിന്‍ നാഥനായി ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം||srayelin Naadhanaayi vaazhumeka daivam

Image
ഇസ്രയേലിന്‍ നാഥനായി ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം സത്യജീവമാര്‍ഗ്ഗമാണ് ദൈവം മര്‍ത്ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹദൈവം നിത്യജീവനേകിടുന്നു ദൈവം അബ്ബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമേ അങ്ങയെ തിരുഹിതം ഭൂമിയില്‍ എന്നെന്നും നിറവേറിടേണമേ (2)       (ഇസ്രയേലിന്‍ ...) ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു മരുവില്‍ മക്കള്‍ക്ക് മാന്ന പൊഴിച്ചു എരിവെയിലില്‍ മേഘ തണലായി ഇരുളില്‍ സ്നേഹ നാളമായ് സീനായ് മാമല മുകളില്‍ നീ നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) (ഇസ്രയേലിന്‍ ...) മനുജനായ് ഭൂവില്‍ അവതരിച്ചു മഹിയില്‍ ജീവന്‍ ബലികഴിച്ചു തിരുനിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിന്‍ ജീവനായ് വഴിയും സത്യവുമായവനെ നിന്‍ തിരുനാമം വാഴ്ത്തുന്നു (2) (അബ്ബാ പിതാവേ ...) (ഇസ്രയേലിന്‍ ...)

Jeevithathin veedhiyil njan with lyrics

Image
Jeevithathin veedhiyil njan veenu poyalum Snehithanam Yeshu ente koode undallo Irul nirayum yaathrayil disa marannalum Velichameki Yeshu enne vazhi nadatheedum Koode undalloo Yeshu undallo Ennum undallo Dhukhavum kashtavum ellam marannu aarthu paadidam Dehamake murivukalal moode ennalujm Yaathrikanay Yeshu ente chare vanneedum Kai pidicheedum koriyedutheedum ente nomabarangal maatty saukhyamekidum Lokamakum mulppadarppil kudungiyennalum Koottam vitta enne thedy Idayan vannidum Maarodanacheedum chumbanamekidum Tholiletty enne ente koodachidum …. koodanachidum