AAZHANGAL THEDUNNA DAIVOM MALAYALAM LYRICSആഴങ്ങള്‍ തേടുന്ന ദൈവം ആത്മാവെ നേടുന്ന ദൈവം

ആഴങ്ങള്‍ തേടുന്ന ദൈവം 
ആത്മാവെ നേടുന്ന ദൈവം 
ആഴത്തില്‍ അനന്തമാം ദൂരത്തില്‍ നിന്നെന്‍റെ 
അന്തരംഗം കാണും ദൈവം (ആഴങ്ങള്‍ ..)

                        1
കരതെറ്റി കടലാകെ ഇളകുമ്പോള്‍ അഴലുമ്പോള്‍ 
മറപറ്റി അണയുമെന്‍ ചാരെ (2)
തകരുന്ന തോണിയും ആഴിയില്‍ താഴാതെ
കരപറ്റാന്‍ കരം നല്‍കും ദൈവം (2) (ആഴങ്ങള്‍ ..)

                        2
ഉയരത്തില്‍ ഉലഞ്ഞീടും തരുക്കളില്‍ ഒളിക്കുമ്പോള്‍
ഉയര്‍ന്നെന്നെ ക്ഷണിച്ചീടും സ്നേഹം (2)
കനിഞ്ഞെന്‍റെ വിരുന്നിന് മടിക്കാതെന്‍ ഭവനത്തില്‍ 
കടന്നെന്നെ പുണര്‍ന്നീടും ദൈവം (2) (ആഴങ്ങള്‍ ..)

                        3
മനം നൊന്ത് കണ്ണുനീര്‍ തരംഗമായ് തൂകുമ്പോള്‍
ഘനമുള്ളെന്‍ പാപങ്ങള്‍ മായ്ക്കും (2)
മനം മാറ്റും ശുദ്ധമായ് ഹിമം പോലെ വെണ്മയായ് 
കനിവുള്ളെന്‍ നിത്യനാം ദൈവം (2) (ആഴങ്ങള്‍ ..)

                        4
പതിര്‍മാറ്റി വിളവേല്‍ക്കാന്‍ യജമാനനെത്തുമ്പോള്‍ 
കതിര്‍ കൂട്ടി വിധിയോതും നേരം (2)
അവനവന്‍ വിതയ്ക്കുന്ന വിത്തിന്‍ പ്രതിഫലം
അവനവനായളന്നീടും ദൈവം (2) (ആഴങ്ങള്‍ ..)

Comments

Popular posts from this blog

மனசெல்லாம் மெல்ல மெல்ல மரியே உன் பேரைச் சொல்ல Manasellam mella mella maraiaye un Perai Solla

இறைவனிடம் பரிந்து பேசும் புனித அந்தோணியிரே -Iraivanidam Parinthu Pesum Punitha Anthoniyarey

இறை அன்னையை நோக்கிப் புனித பெர்நார்துவின் மன்றாட்டு