hrdayam oru man vinayayi patunnu ഹൃദയം ഒരു മണ് വീണയായി പാടുന്നു
ഹൃദയം ഒരു മണ് വീണയായി - പാടുന്നു
അലഞൊറിയും ആവേശമായി - ചേരുന്നു (2)
ജന്മാന്തരങ്ങളായ് ആത്മാവില്‍ നിറയുന്ന
തീരാത്ത മോഹമായ് പാടുന്നു ഞാന്‍ (ഹൃദയം..)
തന്ത്രി പോയ വീണ ഞാന്‍
അപശ്രുതിയായ് തീരുന്നു (2)
സ്വരവും നാദവുമൊന്നാകുവാന്‍
നാഥാ നിന്നോടു യാചിക്കുന്നു (2) (ഹൃദയം..)
ഋതുക്കള്‍ വന്നു പോയാലും
മരണഭീതി വന്നാലും (2)
ദേഹം ഒരുപിടി മണ്ണാകുവോളം
ഈ പാപിയെ നീ കൈവിടല്ലേ (2) (ഹൃദയം..)
Comments