അഗതിയാമടിയന്‍റെ യാചനയെല്ലാം അലിവിന്നുടയോനേ കൈക്കൊള്ളേണമേ

അഗതിയാമടിയന്‍റെ യാചനയെല്ലാം
അലിവിന്നുടയോനേ കൈക്കൊള്ളേണമേ (2)
മനസ്സില്‍ നിറയുന്ന ആത്മരോദനങ്ങള്‍
സ്തുതികളായ് തീരണേ ദൈവമേ (അഗതി..)
1

അജഗണങ്ങളെ തേടി വന്ന അരുമപാലകനേ
മരക്കുരിശുമായ് കാല്‍വരിയില്‍ ഇടറി വീണോനേ (2)
സഹനവേദനയോടെ ഞാന്‍ നിന്‍ പാത തേടുന്നു
പാപബോധമെന്‍ മനസ്സിനുള്ളില്‍ കരുണ കേഴുന്നു (അഗതി..)
2

സ്നേഹമുന്തിരിപാനപാത്രമെന്‍ മനസ്സിലുയരുമ്പോള്‍
അമൃതമാരിയായ് എന്‍റെയുള്ളില്‍ നീ വരില്ലേ (2)
കരുണതോന്നണമേ നാഥാ തള്ളിക്കളയല്ലേ
ആര്‍ത്തനായ്‌ ഞാന്‍ കുമ്പിടുന്നു ജീവദായകനേ (അഗതി..)

Comments

Popular posts from this blog

மனசெல்லாம் மெல்ல மெல்ல மரியே உன் பேரைச் சொல்ல Manasellam mella mella maraiaye un Perai Solla

இறைவனிடம் பரிந்து பேசும் புனித அந்தோணியிரே -Iraivanidam Parinthu Pesum Punitha Anthoniyarey

இறை அன்னையை நோக்கிப் புனித பெர்நார்துவின் மன்றாட்டு