പല്ലവിഅകത്തും പുറത്തും വേദനയോടു കുരിശില്‍-തൂങ്ങിഅടിയാനെ രക്ഷിച്ച ക്രിസ്തോ

പല്ലവി
അകത്തും പുറത്തും വേദനയോടു കുരിശില്‍-തൂങ്ങി
അടിയാനെ രക്ഷിച്ച ക്രിസ്തോ നിനക്കെന്നും സ്തോത്രം
ചരണങ്ങള്‍
1. മഹിമയുള്ള സ്വര്‍ഗ്ഗം വിട്ടു താണു വന്നോനേ-പാപ
വലയിലടിയാന്‍ കുടുങ്ങി നശിച്ചുപോയേനെ

2. സൂര്യനേക്കാള്‍ ശോഭിതനേ ജഡം ധരിച്ചോനേ-മഹാ
ദോഷ കുഷ്ഠം പിടിച്ചടിയാന്‍ മരിച്ചുപോയേനെ

3. കോടിദൂത സേവ വിട്ടു തനിച്ചു വന്നോനേ-പേയിന്‍
കൂടെ നടന്നടിയാന്‍ പടുകുഴിയില്‍ വീണേനെ

4. ഖെറുബുകള്‍ മേലെഴുന്നവന്‍ നീ നടകൊണ്ടെന്നാലെ-കാടു
കയറി ഞാന്‍ മാ ക്രൂരസാത്താന്നിരയായ്‌ തീര്‍ന്നേനെ

5. മുള്‍മുടി ശിരസ്സില്‍ ധരിച്ചോരു പൊന്നീശോ-തിരു
മുഖത്തിന്‍ മുന്‍ ഞാന്‍ വീണു നമസ്കാരം ചെയ്യുന്നേന്‍

6. വന്‍ കുരിശു തോളിലേറ്റാനേ നമസ്കാരം-മണ്ണില്‍
മറിഞ്ഞു വീണു ചതഞ്ഞ മുട്ടോര്‍ത്തും നമസ്കാരം

7. ആണി തുളപ്പാന്‍ തൃക്കൈകളെ വിടര്‍ത്തോനേ-തിരു
അരുമയുള്ള പാദേ വീണു ബഹു നമസ്കാരം

8. വിരിഞ്ഞു പൊട്ടി കുരുതി ചിന്താന്‍ ഹൃദയം തുറന്നതാല്‍-ബഹു
വിനയ നമസ്കാരം രക്ഷ ചെയ്ത കര്‍ത്താവേ (അകത്തും..)

Comments

Popular posts from this blog

மனசெல்லாம் மெல்ல மெல்ல மரியே உன் பேரைச் சொல்ல Manasellam mella mella maraiaye un Perai Solla

இறைவனிடம் பரிந்து பேசும் புனித அந்தோணியிரே -Iraivanidam Parinthu Pesum Punitha Anthoniyarey

இறை அன்னையை நோக்கிப் புனித பெர்நார்துவின் மன்றாட்டு